ഒരു തുറന്ന ചർച്ചാവേദി

Thursday, 16 March 2017

ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന രഹസ്യം അറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. സിനിമാ പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്രെയിലറിന്റെ ദൈര്‍ഘ്യം രണ്ട് മിന്നിട്ട് 24 സെക്കന്റാണ്. പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ രഘുപതിയുടെ പോരാട്ടം തന്നെയാണ് ട്രെയിലറിന്റെയും പ്രധാന ആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലര്‍ പ്രേക്ഷകരില്‍ ദൃശ്യവിസ്മയം തീര്‍ക്കുകയാണ്. അനുഷ്‌കയുടെ സാമിപ്യമാണ് ട്രെയിലറിന്റെ മറ്റൊരു പ്രത്യേകത. നാസര്‍, രമ്യാകൃഷ്ണന്‍, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറില്‍ വന്നുപോകുന്നു. കട്ടപ്പന എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ചില സൂചനകള്‍ കൂടി സംവിധായകന്‍ ട്രെയിലറില്‍ നല്‍കുന്നു. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രില്‍ 28-നാണ് ബാഹുബലി 2 തീയേറ്ററുകളിലെത്തുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി അരമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം പേരാണ് ഇത് യുടുബില്‍ കണ്ടത്. ഏതായാലും ബാഹുബലി 2 ദി കണ്‍ക്ലൂഷനും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഒരു പുതിയ ഏടായിരിക്കുമെന്നുറപ്പാണ്.
Share:
Scroll To Top