ഒരു തുറന്ന ചർച്ചാവേദി

Tuesday, 7 March 2017

പ്രോത്സാഹിപ്പിക്കേണ്ടത് വാക്കുകളെയോ? പ്രവര്‍ത്തികളെയോ?

മാലിന്യം ഇല്ലാതാക്കുന്നതിന് ഏറെ വഴികളുണ്ട്. എന്നാല്‍ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് കോടംതട്ടാത്ത നിലയില്‍ എങ്ങനെ മാലിന്യത്തെ ഇല്ലാതാക്കാം എന്നതില്‍ നിന്നാണ് സീറോ വേസ്റ്റ് എന്ന ചിന്ത ഉണ്ടായത്. മാലിന്യങ്ങളില്‍ നിന്ന് എന്ത് എന്നതിന് ഏറെ പ്രാധാന്യം നല്‍കുന്ന സീറോ വേസ്റ്റ് മാലിന്യ മുക്തി മാത്രമല്ല, മറിച്ച് സമ്പാദനത്തിനുള്ള ഒരു വഴി കൂടിയാണ്. അത് പ്രാവര്‍ത്തികമാക്കിയ ചില ആളുകളെയാണ് നമുക്കിവിടെ കാണാനാവുക. വീട്ടിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാകുന്ന സാഹചര്യത്തില്‍ അതെല്ലാം കാശാക്കി മാറ്റുന്നതില്‍ അഭിമാനം കൊള്ളുകയാണിവര്‍
തിരുവനന്തപുരത്ത് കവടിയാറില്‍ പ്രകൃതിയും വീടും ഒന്നിച്ച പോലൊരു കെട്ടിടമുണ്ട്. 'തണല്‍' എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതിവിടെയാണ്. ഓര്‍ഗാനിക് ബസാര്‍ മുതല്‍ ബാന്‍ - എന്‍ഡോസള്‍ഫാന്‍ വരെയുള്ള പദ്ധതികളുടെ സ്രോതസ്സാണ് തണല്‍. പേരുപോലെ തന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ നിലവിലെ രീതികള്‍ക്കനുസരിച്ച് തരണം ചെയ്യുന്നതിനുള്ള തണലാണിത്. അതിനായുള്ള വിവിധ പദ്ധതികള്‍  ഉദയം ചെയ്യുന്നതും ഇവിടെ നിന്നാണ്. തണല്‍ എന്ന ആശയത്തിന് മാറ്റുകൂട്ടുന്നതാകട്ടെ അതിന്റെ വിവിധ പദ്ധതികളും. അതില്‍ ഏറ്റവും വ്യത്യസ്തമായുള്ള ഒരു പദ്ധതിയാണ് സീറോ വേസ്റ്റ്.

Share:
Scroll To Top