ഒരു കുഞ്ഞ് പിറക്കുമ്പോള്‍ അമ്മയും അച്ഛനും ആദ്യം ആ കുട്ടിയ്ക്ക് നല്‍കുന്നത് ചുംബനമാണ്. അങ്ങനെ ഏറ്റവും പവിത്രമായ സ്‌നേഹാവിഷ്‌കാരമായ വാക്കിനെ ഇന്നെല്ലാം കേള്‍ക്കുന്നത് തന്നെ അശ്ലീല പദമായിട്ടാണ്. എന്തുകൊണ്ട് അങ്ങനെയാകുന്നു? വളരുംതോറും നാം അതിനെ അവഞ്ജയോടെ നോക്കുന്നത് എന്തിനാണ്? മനുഷ്യര്‍ക്ക് മാത്രമല്ല, പ്രകൃതി ഒട്ടാകെ ആശ്വസിക്കുകയും നമ്മോട് അടക്കുകയും ചെയ്യുന്ന ഈ പ്രകടനത്തെ നമുക്ക് ശരിയായ കണ്ണുകൊണ്ട് നോക്കിക്കാണാം.
അര്‍ഹതയുള്ളവര്‍ക്ക് അഹര്‍തപ്പെട്ട ഇടത്തില്‍വെച്ച് കൊടുക്കണമെന്ന് വാശികാണിക്കുന്ന ഈ സമരങ്ങളെ പ്രകൃതിയ്ക്കും പങ്കുവെച്ച് കൊടുക്കാം. അവരും ആഗ്രഹിക്കുന്നുണ്ട്. ഇന്ന് ലോകവനദിനമായി ആചരിക്കുന്നുണ്ടെങ്കില്‍ തീരുമാനിക്കേണ്ടത് വനം മഴതരുന്നുവെന്നത്‌കൊണ്ട് അവയെ സ്‌നേഹിക്കണമെന്നല്ല, നമ്മെപ്പോലെ അവയും പ്രകൃതിയുടെ ഭാഗമാണെന്ന് തിരിച്ചറിവില്‍ നിന്ന് അവയെ സ്‌നേഹിക്കണമെന്നാണ്.

നിങ്ങളുടെ കുഞ്ഞിനെ നിങ്ങള്‍ക്കേറ്റവും പ്രീയപ്പെട്ട മരത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഈ വനദിനംആചരിക്കു. അവയ്ക്ക് ഒരുമ്മ കൊടുക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കൂ. പൂവിനെയും പുല്ലിനെയും പൂമ്പാറ്റയെയും സ്‌നേഹിക്കുവാനുള്ള മനസ്സ് അവര്‍ക്കുണ്ടാകട്ടെ. ഇഷ്ടപ്പെട്ടാല്‍ മാത്രമെ അവയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്കും തോന്നുകയുള്ളൂ. അടിച്ചേല്‍പ്പിക്കുന്ന സ്‌നേഹം വെച്ചുകെട്ടലുകള്‍പോലെ അഭംഗിയായി മുഴച്ച് നില്‍ക്കുകയേയുള്ളൂ. പിറന്നാളുകള്‍ക്ക് കേക്ക് മുറിക്കുന്നതിനൊപ്പം ഒരു തൈ നടാനും അവയെ ദിനവും സ്‌നേഹിക്കാനും പഠിപ്പിക്കൂ.
'ഒരു മരമല്ല അനേകായിരം മരങ്ങളാണ് വനം'
നാം പൂവിന് ഉമ്മകൊടുത്താല്‍ അവ ആടുന്നത് കാണാം, മഴത്തുള്ളി ചുംബിച്ചാല്‍ അവ കുളിര്‍ത്ത് തുള്ളുന്നത് കാണാം.
പണ്ട് മുറ്റമടിക്കുന്ന ചൂലുകൊണ്ട് മാവിന്റെ ചുറ്റും കറങ്ങുന്നതോര്‍മ്മയുണ്ട്, അവ അടുത്ത വര്‍ഷം ഇതിലും നന്നായി പഴങ്ങള്‍ തരുമെന്ന വിശ്വാത്തിലാണെങ്കില്‍ക്കൂടി ആ വിശ്വാസം മരങ്ങള്‍ക്ക് നല്‍കിയിരുന്നത് ജീവിതമാണ്. ജീവനാണ്. കല്ലിന് പോലും ജീവനുണ്ടെന്ന് വിശ്വസിക്കുന്ന നമുക്ക് പ്രകൃതിയ്ക്ക് നേരെ ക്രൂരതകള്‍ അഴിച്ചുവിടാന്‍ നാണമില്ലേ?
പ്രകൃതിയെ പഠിക്കുന്നതിന് അനുഭവസത്താവാദങ്ങളുടെ സഹായങ്ങള്‍പോലും തേടുന്ന മനുഷ്യര്‍ നിര്‍മ്മിച്ച തുച്ഛമായ പ്ലാസ്റ്റിക്കുകളും, കടന്ന് കയറ്റങ്ങളും കാടിനെ നശിപ്പിച്ചിട്ടേയുള്ളൂ. എല്ലാ ദുന്തങ്ങളും വരുത്തിവെച്ചതിനുശേഷം അവയ്‌ക്കൊരു ദിനം നല്‍കിയാല്‍ ഒന്നും തിരിച്ചുപിടിക്കാന്‍ ആവില്ല. ഒരിക്കലും.