ഭക്ഷണവും ഭാഷ്യവും എല്ലാം ഡൈനിങ് ഹാള്‍വിട്ട് ഹോട്ടലുകളും റസ്‌റ്റോറന്റുകളും തേടിപ്പോയിട്ട് നാളേറെയായി. ജീവിതശൈലിയില്‍ വന്നമാറ്റം മനുഷ്യനെ അപ്പാടെ ഉലച്ചുകഴിഞ്ഞിരിക്കുന്നു.
ഭക്ഷണം നാവിനെ തൃപ്തിപ്പെടുത്തുന്നത് മാത്രമായതും അവ വിളമ്പുന്നിടം ഭംഗിക്കുവേണ്ടി മാത്രം ഉതകുന്നതായും മാറുകകൂടിചെയ്തപ്പോള്‍ അത് വീണ്ടും ദൃഡമായി. പണ്ട് കാലത്ത് മണ്‍പാത്രങ്ങളിലും തുമ്പിലയിലും വിളംബിക്കഴിച്ച ആഹാരത്തിന് സ്വാദിനോടൊപ്പം ആരോഗ്യത്തെകൂടി സംരക്ഷിക്കാനാകുമായിരുന്നു.
ഇന്ന് പഴമയില്‍ പുതുമകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. പ്രകൃതി സൗഹൃദ പാത്രങ്ങള്‍ നിര്‍മ്മിക്കുകയാണവര്‍. പൈന്‍മരത്തിന്റെ ഇലകളുപയോഗിച്ചാണ് പ്ലേറ്റിന്റെ നിര്‍മ്മാണം. ഒരു കുടില്‍ വ്യവസായമായിട്ടാണ് ഇവ നിര്‍മ്മിക്കുന്നത്. ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്നതിനൊപ്പം ഒരുകൂട്ടം സ്ത്രീകള്‍ക്ക് ജീവനോപാധിയാണിത്. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഫ് ഡെമോക്രസി എന്ന കമ്പനിക്കുവേണ്ടിയാണ് പാത്രങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്. പാത്രത്തിന്റെ നിര്‍മ്മാണത്തില്‍ യാതൊരു വിഷപദാര്‍ഥങ്ങളും ചേര്‍ക്കുന്നില്ല.
നാലുപാളിയായി പൊതിഞ്ഞിരിക്കുന്ന പാത്രത്തില്‍ ആദ്യത്തെ പാളിയിലും അവസാനത്തേതിലും ഇലകളാണ്. രണ്ടാമത്തെ പാളിയില്‍ ജലംആഗീരണംചെയ്യാന്‍ ശേഷിയുള്ള പേപ്പറാണ് ഉപയോഗിച്ചിരിക്കുന്നത് കണ്ഡമാല്‍, സാംബല്‍പൂര്‍, അങ്കുല്‍ തുടങ്ങി 127 ഗ്രാമങ്ങളില്‍ നിന്നുമുള്ള 3500ല്‍ അധികം സ്ത്രീകളാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസംതോറും ഒരു ലക്ഷം പൈന്‍ പ്ലേറ്റുകളാണ് ഇവര്‍ കമ്പനിക്ക് നല്‍കുന്നത്. നമ്മുടെ സ്ത്രീകള്‍ സ്വയംപര്യപ്തരാകുന്നു എന്ന സന്തോഷം നിലനില്‍ക്കവെ തന്നെ മറുവശത്തിന്റെ പ്രായോഗികതയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കമ്പനിക്കു നല്‍കിയ കരാറനുസരിച്ച് ഒരു ലക്ഷം പ്ലേറ്റുകള്‍ മാസംതോറും നല്‍കുമ്പോള്‍ അത് പൈന്‍മരങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി മാറുകയും ചെയ്യും. ദിനംപ്രതിയുള്ള ഇലനുള്ളല്‍ അതിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ, സുഗന്ധദ്രവ്യങ്ങളും മറ്റും കണ്ട് മോഹിച്ചുവന്നവര്‍ അടിമകളാക്കിയ ചരിത്രം നിലനില്‍ക്കുകകൂടി ചെയ്യുമ്പോള്‍ വെളിച്ചത്തിനു പിന്നിലെ കൂരിരുളിനെ ഭയക്കേണ്ടിയിരിക്കുന്നു.